|    Aug 18 Fri, 2017 12:53 am
FLASH NEWS

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് നിര്‍മിച്ച സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയില്ല

Published : 15th October 2016 | Posted By: Abbasali tf

അഗളി: ഭിന്ന ശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി അഗളി പഞ്ചായത്ത് 2013-14 കാലഘട്ടത്തില്‍ പണികഴിപ്പിച്ച സ്‌കൂള്‍ മൂന്ന് വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മുപ്പത് ലക്ഷം രൂപ ചിലവില്‍ കഴിഞ്ഞ ഭരണ സമിതി നിര്‍മിച്ചതാണ് ഈ കെട്ടിടം. ഇത് ഭിന്ന ശേഷിയുള്ള അഗളി പഞ്ചായത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിന്ന് വേണ്ടിയുള്ള നിര്‍ബന്ധിത പ്രോജക്ടാണ്.എന്നാല്‍ നാളിതുവരെയായി ഉദ്ഘാടനം പോലും നടത്തിയിട്ടില്ലഅഗളി പഞ്ചായത്ത് ബസ്സ്റ്റാനു സമിപത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇത്  സാമൂഹികവിരുദ്ധരുടെ സങ്കേതവും അയല്‍വാസികള്‍ക്ക് മാടുകളെ കെട്ടുന്നതിന്നതിനുള്ള തൊഴുത്തായിട്ടും  ഉപയോഗിച്ച് വരികയാണ്. 2014-15 കാലഘട്ടത്തില്‍ മതില്‍ നിര്‍മിക്കുന്നതിന്ന് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ തന്നെ അഞ്ച് ലക്ഷം രൂപ ചിലവിട്ടിരിന്നു. കരാറുകാര്‍ ചെറിയ തൂണുകള്‍ നിര്‍മിച്ച് കമ്പികള്‍ കൊണ്ടുള്ള ഗ്രില്‍ ഇട്ട നിലയിലാണ് മതിലുകള്‍ നിര്‍മിച്ചത്. കഴിഞ്ഞ ചെവ്വാഴ്ച്ച അര്‍ദ്ധ രാത്രി ഈ മതിലുകള്‍ മുഴുവന്‍ മറിഞ്ഞു വീഴുന്ന ശ്ബദം കേട്ടാണ് അയല്‍ വാസികള്‍ ഉണര്‍ന്നത്. ആടുമാടുകളെ കമ്പിയില്‍ കെട്ടിയത് മൂലമാണ്  മതിലുകള്‍ മറിഞ്ഞുവീണതെന്നാണ് കരാറുകാര്‍ പറയുന്നത്. എന്നാല്‍ ഗുണമേന്‍മ ഇല്ലതെയാണ് മതില്‍ നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മതിലുകള്‍ പൊളിഞ്ഞത്  പാലക്കാട്  വിജിലന്‍സ് സിഐവികൃഷ്ണന്‍കുട്ടി പരിശോധിച്ചു. മതിലുപൊളിഞ്ഞത് എങ്ങനെയാണന്ന് പരിശോധന നടത്തുമെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രിലക്ഷമി ശ്രീകുമാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക