|    Dec 12 Tue, 2017 11:17 pm
FLASH NEWS

ഭിന്നശേഷി വാരാചരണം ഇന്നു മുതല്‍

Published : 1st December 2017 | Posted By: kasim kzm

പത്തനംതിട്ട: ലോകഭിന്നശേഷി  ദിനമായ  ഡിസംബര്‍ മൂന്ന് വിപുലമായ പരിപാടികളോടെ സര്‍വശിക്ഷാ അഭിയാന്‍ ജില്ലയില്‍ ആചരിക്കുമെന്ന് സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍ വിജയമോഹന്‍ അറിയിച്ചു. ഇന്ന് മുതല്‍ ഏഴ് വരെ ഭിന്നശേഷി വാരാചരണമായി നടത്തും. വിവിധ വിഭാഗങ്ങളിലായി 2775 ഭിന്നശേഷിക്കാരായ കുട്ടികളാണ് ജില്ലയിലെ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്നത്. പ്രത്യേക യോഗ്യത നേടിയ 64 റിസോഴ്‌സ് അധ്യാപകരെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി വിവിധ സ്‌കൂളുകളില്‍ എസ്എസ്എ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍വഴി നിയമിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ സംഗമം, രക്ഷിതാക്കള്‍ക്കുള്ള ക്ലാസുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം, സഹായ ഉപകരണങ്ങളുടെ വിതരണം തുടങ്ങി വിവിധ പ്രവര്‍ത്തന പരിപാടികള്‍  വാരാചരണത്തിന്റെ ഭാഗമായി നടക്കും. ഡിസംബര്‍ ഒന്നിന് എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ പ്രതിജ്ഞ എടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക