|    Oct 23 Mon, 2017 6:01 am

ഭിന്നശേഷിയുള്ള കുട്ടികളുടെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലനം

Published : 28th November 2016 | Posted By: SMR

പാനൂര്‍: മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന കരകൗശല തൊഴിലധിഷ്ഠിത പരിശീലനകളരി ശ്രദ്ധേയമായി. കല്ലിക്കണ്ടി എന്‍എഎം കോളജിലെ എന്‍സിസി കാഡറ്റുകള്‍ക്കാണ് കടവത്തുര്‍ മൈത്രി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തൊഴില്‍ പരിശീലകരായി എത്തിയത്. മൈത്രി വൊക്കേഷന്‍ യൂനിറ്റിലെ വിദ്യാര്‍ഥികളായ ഷമല്‍ രാജ്, കെ ശ്രേയ, പി കെ ഷാജി, എ വി കെ മുഹ്‌സിന്‍ നേതൃത്വം നല്‍കി. ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ മുസ്തഫ നിര്‍വഹിച്ചു. എന്‍സിസി ഓഫിസര്‍ ലഫ്റ്റനന്റ് എ പി ഷമീര്‍ അധ്യക്ഷത വഹിച്ചു. 31 ബറ്റാലിയന്‍ എന്‍സിസിയിലെ ഹവില്‍ദാര്‍ ജോണ്‍ തോമസ്, വി ടി സയ്യിദ്, കെ കെ ഹഫ്‌സ, എ റൂബി, കാഡറ്റുമാരായ എ മുഹമ്മദ്, വിവേക് വിജയന്‍, പി ഷോണിമ, എം കെ നിഹാര ചന്ദ്രന്‍ സംസാരിച്ചു. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖവും മൗലിക കര്‍ത്തവ്യങ്ങളും ചടങ്ങില്‍ വായിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക