ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സമൂഹം പ്രത്യേക പരിഗണന നല്‍കണം: മന്ത്രി
Published : 5th September 2016 | Posted By: SMR
കുറ്റിയാടി: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സമൂഹം പ്രത്യേക പരിഗണന നല്‍കണമെന്നും അവരുടെ കഴിവുകള്‍ കണ്ടെത്തി പരിശീലനം നല്‍കണമെന്നും സംസ്ഥാന തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. കുറ്റിയാടിക്കടുത്ത് പാലേരിയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്പെഷ്യല്‍ സ്ക്കൂള് നിര്‍മ്മിക്കാനായി തെരുവത്ത് അബ്ദുല്‍ മജീദ് സൗജന്യമായി നല്കിയ 1.2 ഏക്കര്‍ സ്ഥലത്തിന്റെ രേഖ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണ പെയിന്‍ ആന്റ് പാലിയേറ്റീവിനു നല്കിയ ഹോം കെയര്‍ വാഹനത്തിന്റെ താക്കോല്‍ ഇ കെ വിജയന് എംഎല്‍എയില്‍ നിന്നും കെ എം മുഹമ്മദലി ഏറ്റുവാങ്ങി. മഹ്ഫില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുറ്റിയാടി പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു.
ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മ്മാന്‍ പി ജി ജോര്‍ജ്ജ്, ബ്ലോക്ക് പ്രസിഡന്റ് കെ സജിത്ത്, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ആയിഷ, ഡോ. ഇദിരീസ്, കെ പി ശ്രിജിന, എം സൈറഭാനു, എം കെ ഹൈറുന്നീസ, കെ പി ചന്ദ്രി, പ്രമോദ് കക്കട്ടില്‍, ജോ ണ് പൂതക്കുഴി, ഖാലിദ് മൂസ നദ് വി, റസാഖ് പാലേരി, അബ്ദുല്ല സല്മാന്, ഉബൈദ് വാഴയില്‍ എന്നിവര്‍ സംസാരിച്ചു. വടകര തണലും കുറ്റിയാടി കരുണയും ചേര്‍ന്നാണു സ്ക്കൂള് സ്ഥാപിക്കുക.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.