|    Jun 26 Mon, 2017 10:53 am
FLASH NEWS

ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സ്

Published : 29th November 2016 | Posted By: SMR

പാലക്കാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ  സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും എ ല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രവും സംയുക്തമായി  എസ്.എസ്.എല്‍.സി പാസായ ഭിന്നശേഷിയുള്ളവര്‍ക്കായി സൗജന്യമായി നടത്തുന്ന ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ , മാക്രോ മീഡിയ ഫഌഷ് , ഫോട്ടോഷോപ്പ് കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്കാണ് പരിശീലനം . പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഫീസിളവ് , യാത്രാ ചെലവ് , മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും. സബ് സെന്ററില്‍ നേരിട്ട് അപേക്ഷിക്കണം. ഫോണ്‍ : 04922 222660.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക