|    Dec 18 Mon, 2017 4:59 am
FLASH NEWS

ഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്: ജില്ലാ കലക്ടര്‍

Published : 24th November 2016 | Posted By: SMR

പാലക്കാട്:ഭിന്നശേഷിയുള്ള വര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹം കണ്ടില്ലെന്ന് നടിക്കരുതെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ഇവരുടെ പ്രശ്‌നങ്ങളില്‍ രക്ഷിതാക്കളും മാധ്യമങ്ങളും മറ്റുള്ള വരും വളരെ താല്‍പര്യത്തോടെ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിയുള്ളവരുടേയും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് പ്രസ്സ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ഒരുകുട്ടി ഏതെങ്കിലും തരത്തില്‍ പീഢിപ്പിക്കപ്പെടുമ്പോള്‍  ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താതിരുന്നാല്‍ പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സെസ് )നിയമപ്രകാരം ആറ് മാസത്തില്‍ താഴെ തടവ് ശിക്ഷ വിധിക്കാന്‍ നിയമം അനുശാസിക്കുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ ആനന്ദന്‍ പറഞ്ഞു. രക്ഷിതാക്കള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, പോലിസുകാര്‍, ശിശുക്ഷേമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം നിയമം ബാധകമാണെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും പ്രസ് ക്ലബും സംയുക്തമായാണ് സെമിനാര്‍ നടത്തിയത്. ഭിന്നശേഷിയുള്ളവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ , പ്രൊജക്റ്റുകള്‍ എന്നിവയെ കുറിച്ച് സാമൂഹികനീതി ഓഫിസര്‍ സി ലൈല യും. പ്രാദേശികതലത്തില്‍ കുട്ടികളുടെ പോഷകാഹാരവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ബാലവിവാഹം തടയല്‍ എന്നിവയെ കുറിച്ച് ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി മീരയും  സംസാരിച്ചു.  പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭ. അസിസ്റ്റന്റ് എഡിറ്റര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss