|    Dec 17 Sun, 2017 5:10 pm
FLASH NEWS

ഭിന്നശേഷിദിനാചരണം നാളെ; കലാ-കായിക മല്‍സരങ്ങള്‍ നടത്തും

Published : 2nd December 2017 | Posted By: kasim kzm

പാലക്കാട്: ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നാളെ കലാ-കായിക മത്സരങ്ങള്‍ നടത്തും. പാലക്കാട് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ രാവിലെ ഒന്‍പതിന് ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയാവും. കെ വി വിജയദാസ് എംഎല്‍എ മുഖ്യാതിഥിയാവും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിപാടി.  കായികമത്സരങ്ങളുടെ ഫ്—ലാഗ് ഓഫ് രാവിലെ എട്ടിന് ജില്ലാ കലക്ടര്‍ ഡോ പി സുരേഷ് ബാബു നിര്‍വഹിക്കും.
15 വയസ്സിന് താഴെ, 15 മുതല്‍ 25 വരെ , 25 വയസ്സിന് മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.  അംഗപരിമിതി, അന്ധത, ബുദ്ധിമാന്ദ്യം, ബധിരത എന്നീ ഭിന്നശേഷി വിഭാഗങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക.  വിദ്യാര്‍ഥികള്‍ക്കു പുറമെ നിശ്ചിത പ്രായപരിധിയിലുളള മറ്റുളളവര്‍ക്കും പങ്കെടുക്കാം. നാളെ രാവിലെ എട്ടര മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷനുമുണ്ടാവും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരുടെ സംഘടനകള്‍, സന്നദ്ധസംഘടനകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss