|    Jul 23 Sun, 2017 10:25 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

ഭിന്നശേഷിക്കാര്‍ക്ക് 68 കോടി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായി ബജറ്റില്‍ ഇക്കുറി 68 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, ബുദ്ധിമാന്ദ്യം തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് പരിചരണവും വിദ്യാഭ്യാസവും നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി നീക്കിവച്ചിട്ടുണ്ട്. ഇതിനുപുറമേ വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും മാനസിക വെല്ലുവിളി നേടിരുന്നവരുടെയും പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10 കോടി രൂപ നല്‍കും. ചെറുപ്രായത്തില്‍ തന്നെ ശേഷിക്കുറവ് കണ്ടെത്തി ചികില്‍സിക്കുന്നതിനായി 37 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രകിയക്കായി പത്തു കോടി മാറ്റിവച്ചിട്ടുണ്ട്.
അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികള്‍ക്ക് സഹായം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ 18 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വയോമിത്രം പരിപാടിക്ക് 9 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക