|    Sep 21 Fri, 2018 8:00 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിയുള്ള ഗുണഭോക്താക്കള്‍ക്ക് സ്വയംതൊഴില്‍ വായ്പയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനില്‍ നിന്നു സബ്‌സിഡി നല്‍കും.
പൂരിപ്പിച്ച അപേക്ഷാഫോറത്തോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍കാര്‍ഡിന്റെ ഒന്ന്, രണ്ട് പേജ്, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം, മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സമര്‍പ്പിക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജപ്പുരയിലെ കോര്‍പറേഷന്‍ ഹെഡ് ഓഫിസുമായി നേരിട്ട് ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. അപേക്ഷാഫോറവും നിബന്ധനകളും കോര്‍പറേഷന്റെ വെബ്സൈറ്റില്‍ ലഭിക്കും. വെബ്‌സൈറ്റ്: ംംം.വുംര. സലൃമഹമ.ഴീ്.ശി ഫോണ്‍: 0471 2347768, 7152, 7153, 7156.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss