|    Dec 14 Thu, 2017 3:51 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭിന്നശേഷിക്കാര്‍ക്ക് പാഠ്യപദ്ധതിയായി

Published : 15th July 2017 | Posted By: fsq

 

ശഫീഖ്  ആയപ്പള്ളി

പുത്തനത്താണി: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് ആദ്യമായി പാഠ്യപദ്ധതിയായി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി(എസ്‌സിഇആര്‍ടി) യാണ് ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളിലേക്കു പാ ഠ്യപദ്ധതി തയ്യാറാക്കിയത്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ പരിമിതികളില്‍ സഹതപിക്കാതെ അവരില്‍ നിലനില്‍ക്കുന്ന കഴിവുകള്‍ പരമാവധി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഏഴു വയസ്സ് മുതല്‍ 11 വയസ്സുവരെ അഞ്ചുവര്‍ഷക്കാലംകൊണ്ട് കുട്ടികള്‍ക്ക് കൈവരിക്കാവുന്ന വിവിധ കഴിവുകളും നൈപുണികളും മൂല്യങ്ങളും മനോഭാവങ്ങളുമാണ് പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. ആരോഗ്യ ജീവിത നൈപുണിയും മൂല്യബോധവും, ഭാഷാ നൈപുണി, ഗണിത നൈപുണി, പരിസര നൈപുണി, സാമൂഹിക നൈപുണി, കലാകായിക നൈപുണി, പ്രാഥമിക ഗാര്‍ഹിക നൈപുണി, സാങ്കേതികവിദ്യാ നൈപുണി എന്നീ എട്ട് മേഖലകളിലാണ് പാഠ്യപദ്ധതി രൂപപ്പെടുത്തിയത്.ഈ എട്ട് മേഖലകളില്‍ പടിപടിയായി വികസിപ്പിക്കേണ്ട നൈപുണികള്‍ കുട്ടികളുടെ നിലവാരത്തിനനുസരിച്ച് തിരഞ്ഞെടുത്ത് കളികള്‍, പ്രവര്‍ത്തനങ്ങള്‍, അനുഭവങ്ങള്‍, സാങ്കേതികവിദ്യ എന്നീ സങ്കേതങ്ങള്‍ കുട്ടികള്‍ നേടുന്നു എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തുന്നതാണ് പാഠ്യപദ്ധതി. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി താളത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തി ല്‍ നല്‍കാവുന്ന കളികളുടെയും പ്രവര്‍ത്തനങ്ങളുടെയും മാതൃകകളാണ് പാഠ്യപദ്ധതിയിലുള്ളത്. മഞ്ചാടി, തേന്‍തുള്ളി, വിരുന്നുണ്ണാം, വീടും കൂടും, ആഘോഷങ്ങള്‍, കാക്കേം പൂച്ചേം, പോം പോം വണ്ടി എന്നീ പേരുകളിലാണ് പുസ്തകങ്ങള്‍ ഇറക്കിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ക്കു പുറമേ അധ്യാപകര്‍ക്കായി അധ്യാപക സഹായിയും ഇറക്കിയിട്ടുണ്ട്. പുതിയ പാഠ്യപദ്ധതി രൂപീകരിച്ചതോടെ സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരുന്നു. പരിശീലന പരിപാടികള്‍ പൂര്‍ത്തിയായതോടെ ഡിഡി ഓഫിസുകള്‍ മുഖേന ഇത്തരം സ്‌കൂളുകളിലേക്കുള്ള പുസ്തക വിതരണം തുടങ്ങി. ഏറെ വര്‍ഷത്തെ നിരന്തരമായുള്ള ആവശ്യങ്ങള്‍ക്കു ശേഷം ആദ്യമായി സ്‌പെഷ്യല്‍ സ്‌കൂളിലേക്ക് പാഠ്യപദ്ധതിയായതോടെ അധ്യാപകരുടെ വര്‍ഷങ്ങളായുള്ള മുറവിളികള്‍ക്കാണ് വിരാമമായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക