|    Jun 23 Fri, 2017 10:27 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭിന്നശേഷിക്കാര്‍ക്ക് പാലക്കാട്ട് ഗ്രാമം ഒരുങ്ങുന്നു

Published : 2nd December 2016 | Posted By: SMR

കൊച്ചി: ഭിന്നശേഷിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും താമസിക്കാനായി പാലക്കാട് ലക്കിടിയി ല്‍ ഒരു ഗ്രാമം ഒരുങ്ങുന്നതായി നിഷ്ചിന്ത സംഘടനയുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗ്രാമത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം അധ്യാപകരും പരിശീലകരുംഉണ്ടാവും. സ്‌പെഷ്യല്‍ സ്‌കൂള്‍, പുനരധിവാസകേന്ദ്രം, യോഗാ കേന്ദ്രം, പൊതുവായ അടുക്കള എന്നിവയും കോട്ടേജുകള്‍ക്കൊപ്പം ഉണ്ടാവും.
ഇതിനായി പാലക്കാട് ലക്കിടിയില്‍ 10 ഏക്കര്‍ സ്ഥലം വാങ്ങിക്കഴിഞ്ഞു. സംഘടന നല്‍കുന്ന അംഗത്വമുള്ളവര്‍ക്കാണ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുക. ആദ്യ അംഗത്വം നല്‍കിയ 50 പേരില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വീതം സ്വരൂപിച്ചാണ് സ്ഥലം വാങ്ങിയത്. ഇനിയും 150 പേരില്‍ നിന്ന് അംഗത്വം സ്വീകരിക്കും. രണ്ടു മുതല്‍ മൂന്നുലക്ഷം രൂപ വരെയാണ് ഇവരില്‍ നിന്ന് സ്വീകരിക്കുക. താല്‍പര്യമുള്ളവര്‍ക്ക് 9446456978, 9497166311 നമ്പറുകളില്‍ ബന്ധപ്പെടാം. നിഷ് ചിന്ത ഭാരവാഹികളായ അജിത് കുമാ ര്‍, വെങ്കിട്ട് അയ്യര്‍, ജോയ് കെ കെ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക