|    Jul 24 Mon, 2017 6:22 am
FLASH NEWS

ഭിന്നശേഷിക്കാരുടെ സ്‌കൂളിന് സുരാജ് വെഞ്ഞാറമൂടിന്റെ വക ബസ്

Published : 14th November 2015 | Posted By: SMR

വെഞ്ഞാറമൂട്: ഭിന്ന ശേഷിക്കാരായ കുട്ടികളുടെ സ്‌കൂളിന് സിനിമാതാരം സുരാജ് വെഞ്ഞാറമൂട് ബസ് വാങ്ങിനല്‍കി.
കുറ്റിച്ചല്‍ എസ് ജി സ്‌പെഷ്യല്‍ സ്‌കൂളിനാണ് സുരാജ് ബസ് നല്‍കിയത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ ബസ്സിന്റെ താക്കോല്‍ കെ എസ് ശബരിനാഥ് എംഎല്‍എയ്ക്ക് കൈമാറി. ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എസ് ശശിധരന്‍നായര്‍ അധ്യക്ഷനായിരുന്നു.
സുരാജ് വെഞ്ഞാറമൂട്, വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് പ്രദീപ് കുമാര്‍, പഞ്ചായത്തംഗം സുജിത് എസ് കുറുപ്പ്, സിനിമാ നടന്‍ സുധീര്‍ കരമന, എ എ റഷീദ്, സജി വി വി, വെഞ്ഞാറമൂട് റോട്ടറി ക്ലബ്ബ് സെക്രട്ടറി എ ആര്‍ സനല്‍കുമാര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക