|    Jan 20 Fri, 2017 5:10 am
FLASH NEWS

ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ ലിസ്റ്റ് തയ്യാറാക്കാന്‍ നിര്‍ദേശം

Published : 20th August 2016 | Posted By: SMR

മാനന്തവാടി: ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും സമ്പൂര്‍ണ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടൂവിച്ചു. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം കഴിഞ്ഞ മെയ് മാസം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഗവ. ജോയിന്റ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ ഭിന്നശേഷിക്കാരെയും കണ്ടെത്തി രജിസ്റ്റര്‍ തയ്യാറാക്കേണ്ട ചുമതല പഞ്ചായത്തുകള്‍ക്കാണ്.
ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനായി സര്‍വേകളോ ക്യാംപുകളോ സംഘടിപ്പിക്കാം. അതു പ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ രജിസ്റ്ററില്‍ അപ്‌ഡേറ്റ് ചെയ്യണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന പദ്ധതികളില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഈ രജിസ്റ്റര്‍ പ്രയോജനപ്പെടുത്തേണ്ടതാണ്. നിശ്ചിത കാലയളവിനുള്ളില്‍ ഈ രജിസ്റ്റര്‍ പുതുക്കേണ്ട ചുമതലയും അതാതു ഗ്രാമപ്പഞ്ചായത്തുകള്‍ക്കാണ്. ഇങ്ങനെ തയ്യാറാക്കുന്ന രജിസ്റ്ററില്‍ ഭിന്നശേഷിക്കാരുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തണം.
പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജോലി, ഭിന്നശേഷിയുടെ സ്വഭാവം, വരുമാനം, സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് എത്ര ഭിന്നശേഷിക്കാരുണ്ടെന്ന കൃത്യമായ കണക്ക് ഒരു വകുപ്പിന്റെയും കൈവശമില്ല.
സാമൂഹിക ക്ഷേമവകുപ്പും ത്രിതല പഞ്ചായത്തുകളും ഇവര്‍ക്കായി നടപ്പാക്കുന്ന പല പദ്ധതികളും ചിലരില്‍ മാത്രമായി ഒതുങ്ങുന്നതായി ആരോപണമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക