|    Feb 19 Sun, 2017 5:49 pm
FLASH NEWS

ഭിന്നശേഷിക്കാരുടെ സമൂഹവിവാഹം: കൂടിക്കാഴ്ച നടത്തി

Published : 24th November 2016 | Posted By: SMR

തൃശൂര്‍: ഭിന്നശേഷിക്കാരെ പരസ്പരം ജീവിതപങ്കാളികളാക്കുന്നതിനുള്ള രണ്ടാമത് കൂടിക്കാഴ്ച്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്നു. കേരള വികലാംഗ ക്ഷേമ സംഘടന നടത്തുന്ന നാലാമത് സമൂഹ വിവാഹത്തിന്റെ ഭാഗമായാണ് രണ്ടാമത് കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്. പൂര്‍ണമനസ്സോടെ വിവാഹിതരാകാന്‍ സമ്മതിച്ചിട്ടുള്ള പത്ത് വധൂവരന്മാരെ കൂടിക്കാഴ്ചയിലൂടെ കണ്ടെത്തി.  2017 ജനുവരി ആദ്യവാരം സമൂഹവിവാഹം നടക്കും. കൂടിക്കാഴ്ച സമ്മേളനം തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കേരള വികലാംഗ ക്ഷേമ സംഘടന സംസ്ഥാന പ്രസിഡന്റ് ത്രേസ്യ ഡയസ് അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി കാദര്‍ നാട്ടിക, രാമദാസ് ചേലക്കര, വിനോദ് കടമ്പഴിപ്പുറം, ടി കെ സൈതലവി തുടങ്ങിയവര്‍ കൂടിക്കാഴ്ചക്ക് നേതൃത്വം നല്‍കി. വികലാംഗരുടെ വൈവാഹിക പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 9446627871 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക