|    Oct 20 Fri, 2017 11:46 pm
FLASH NEWS

ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണം: ആന്റോ ആന്റണി എംപി

Published : 25th November 2016 | Posted By: SMR

കോന്നി: ഭിന്നശേഷിക്കാര്‍ക്കു വേണ്ടി 1995ല്‍ കേന്ദ്രം പാസ്സാക്കിയ സംരക്ഷണബില്‍ കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി. കേരള കാരുണ്യ വികലാംഗ അസോസിയേഷന്‍ കോന്നി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എ കെ എന്‍ അശ്‌റഫ് അധ്യക്ഷത വഹിച്ചു. സ്വയം തൊഴില്‍ സഹായ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ നിര്‍വഹിച്ചു. അടൂര്‍ മഹാത്മാ ജനസേവ കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല കാരുണ്യ സന്ദേശം നല്‍കി. സിനിമാ-സീരിയല്‍ നടന്‍ ആലപ്പി സുദര്‍ശനന്‍ മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി. ഫാ. കെ ജി ജോണ്‍സണ്‍ കല്ലിട്ടതില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹം അടൂര്‍ മഹാത്മാ സേവ കേന്ദ്രവും സ്‌നേഹതീരം ഫെയ്‌സ് ബുക്ക് കൂട്ടായ്മയും കാരുണ്യ വികലാംഗ അസോസിയേഷനും ചേര്‍ന്ന് നടത്താന്‍ തിരുമാനിച്ചു. പി വൈ ഷുക്കൂര്‍, കെ കെ സുലൈമാന്‍, എസ് മീരാസാഹിബ്, രാജേഷ് തിരുവല്ല, ഡോ.സനോജ് ആന്‍ ജോര്‍ജ്, വിനോജ് ജെ, വി എം നജീബ്, ജി പ്രസാദ്, ജാസ്മിന്‍ പത്തനാപുരം, സുബാഷ് കുട്ടനാട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക