|    Jul 21 Fri, 2017 2:32 pm
FLASH NEWS

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് കൂടുതല്‍ സഹായം: മന്ത്രി ജലീല്‍

Published : 15th August 2016 | Posted By: SMR

പുളിക്കല്‍: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു സഹായിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ശ്രമിക്കുമെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി ഡോ. കെ ടി ജലീല്‍. നാല് ദിവസങ്ങളിലായി പുളിക്കല്‍ എബിലിറ്റി കാംപസില്‍ സംഘടിപ്പിച്ച എബിലിറ്റി ഫെസ്റ്റ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് സര്‍ക്കാര്‍ സഹായം നല്‍കിവരുന്നുണ്ടെങ്കിലും കൃത്യതയോടെ എത്തിക്കുന്നതില്‍ പരാജയം സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ.അബ്ദുല്‍ അഹദ് മദനി (ഖത്തര്‍) അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹീം മുഖ്യ പ്രഭാഷണം നടത്തി.
വൈകല്യങ്ങളെ അതിജീവിച്ച പ്രതിഭകളായ സി കെ അബൂബക്കര്‍, കെ സത്യശീലന്‍, ജിജോ, ആഷിഖ് തിരുവനന്തപുരം എന്നിവരെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ഷറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ നസീറ, പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദുല്‍ വഹാബ്, ജില്ലാ ലൈബ്രറി സെക്രട്ടറി പ്രമോദ് ദാസ്, കെ പി അനസ്,ഇന്ത്യന്‍ ലാംഗ്വേജ് ഇന്റര്‍പ്രട്ടേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക അത്തിയ സയ്യിദ് (പൂന), സിപി ഉമ്മര്‍ സുല്ലമി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി സി ഡോ. കെ മുഹമ്മദ് ബഷീര്‍, അന്‍ഫസ് നന്മണ്ട, നൗഷാദ് കുറ്റിയാടി സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച്  നടന്ന വനിതാ സമ്മേളനം കേരള വഖഫ് ബോര്‍ഡംഗം ഷമീമ ഇസ്‌ലാഹിയ്യ ഉദ്ഘാടനം ചെയ്തു. ഖമറുന്നീസ ഷാഹുല്‍, നബീല, സഹീറ കോനാരി, സൈഫുന്നീസ ചേറൂര്‍ സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭിന്നശേഷിക്കാരായ ആയിരത്തിലധികം പേരാണ് എബിലിറ്റി ഫെസ്റ്റിലെത്തിയത്. വിവിധ വൈകല്യങ്ങള്‍ സംഭവിച്ചവരുടെ ഒട്ടേറെ മല്‍സരങ്ങളും കലാപ്രകടനങ്ങളും ഫെസ്റ്റിന് മാറ്റേകി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക