|    Oct 20 Fri, 2017 3:45 am
Home   >  Todays Paper  >  page 10  >  

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍: നിഷിന്റെ ഓണ്‍ലൈന്‍ സെമിനാര്‍ 15ന്

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്’ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും’എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാമൂഹികനീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ഈമാസം 15നു രാവിലെ 10.30 മുതല്‍ ഒരുമണിവരെ നിഷ് കാംപസില്‍ നടക്കുന്ന സെമിനാറിന് ഡോ. കെ എന്‍ പവിത്രന്‍ (മുന്‍ ഡയറക്ടര്‍, നിഷ്, തിരുവനന്തപുരം) നേതൃത്വംനല്‍കും.
തല്‍സമയ വെബ് കോണ്‍ഫറന്‍സിങിലൂടെ സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള എല്ലാ ജില്ലാ ശിശുസംരക്ഷണ ഓഫിസുകളിലും സെമിനാര്‍ ലഭ്യമാവും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്. ജില്ലാ ഓഫിസുകളിലൂടെ സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സാമൂഹികനീതി വകുപ്പിലെ അതതു ജില്ലാ ശിശുസംരക്ഷണ ഓഫിസറുമായി ബന്ധപ്പെടേണ്ടതാണ്.
നമ്പറുകള്‍: തിരുവനന്തപുരം (0471-2345121, 9447247170), കൊല്ലം (0474-2791597, 8281128237), പത്തനംതിട്ട (0468-2319998, 9747833366), ആലപ്പുഴ (0477-2241644, 9447140786), കോട്ടയം (0481-2580548, 9447506971), ഇടുക്കി (0486 2200108, 9496456464), എറണാകുളം (0484-2609177, 9446731299), തൃശൂര്‍ (0487-2364445, 9447382095), പാലക്കാട് (04912531098, 9447533690), മലപ്പുറം (0483-2978888, 9447243009), കോഴിക്കോട് (0495-2378920, 9496438920), വയനാട് (0493-6246098, 9446162901), കണ്ണൂര്‍ (0490-2326199, 8289889926), കാസര്‍കോട് (0499-4256990, 9447580121).
തിരുവനന്തപുരം ജില്ലയിലുള്ളവര്‍ 0471 3066666 എന്ന നമ്പറില്‍ നിഷില്‍ നേരിട്ട് വിളിച്ചും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ http://nish.ac.in/others/-new-s/484 വെബ്‌സൈറ്റില്‍ ലഭിക്കും.
ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, വെബ്കാമറ, മൈക്രോഫോണ്‍ എന്നീ സൗകര്യങ്ങളോടെ കംപ്യൂട്ടറുപയോഗിച്ച് രണ്ടു മണിക്കൂര്‍ നീളുന്ന സെമിനാറില്‍ പങ്കെടുക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക