|    May 25 Thu, 2017 12:27 pm
FLASH NEWS

ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ക്കു പ്രത്യേക പദ്ധതിയുമായി വെല്‍നസ് വണ്‍

Published : 16th February 2016 | Posted By: SMR

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തില്‍പെട്ട കായികതാരങ്ങളുടെ പ്രതിഭ വളര്‍ത്തുന്നതിന് ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷനും വെല്‍നസ് വണ്‍ സ്ഥാപനവും സംയുക്തമായി പദ്ധതി ഒരുക്കുന്നു.
നിസാര അംഗ വൈകല്യങ്ങള്‍കൊണ്ടും മറ്റും കായികരംഗത്തു നിന്നും മാറി നില്‍ക്കുന്ന കുട്ടികളെ തുടര്‍ച്ചയായ പരിശീലനത്തിലൂടെ കായിക പ്രതിഭകളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌പോര്‍ട്‌സ് ഫിസിയോ തെറാപ്പി, ഓര്‍ത്തോപീഡിക്-ന്യൂറോളജിക്കല്‍ ഫിസിയോ തെറാപ്പി, ഒക്യുപേഷനല്‍ തെറാപ്പി തുടങ്ങിയ വെല്‍നസ് വണിലെ വിദഗ്ധ സേവനവും ഇവര്‍ക്ക് ലഭ്യമാവും.
ഇതനുസരിച്ച് ഭിന്നശേഷിയുള്ള കായികതാരങ്ങള്‍ക്ക് പരിശോധന, തുടര്‍ചികില്‍സ, കായികക്ഷമത വിലയിരുത്തല്‍, സ്ഥിരമായ പരിശീലനം, ഗ്രൗണ്ടില്‍ തന്നെയുള്ള ചികില്‍സാ സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കും.
24 മുതല്‍ 27 വരെ ആന്ധ്രപ്രദേശിലെ അനന്ത്പൂരില്‍ അസോസിയേഷന്‍ നടത്തുന്ന സൗത്ത് സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കളിക്കാര്‍ക്കുള്ള ജേഴ്‌സിയും ഭക്ഷണവും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയായ ഡോ. ആര്‍ പി ശിറാസിന്റെ നേതൃത്വത്തിലുള്ള വെല്‍നസ് വണ്‍ നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ എം കിഷോര്‍, വെല്‍നസ് വണ്‍ സിഇഒ ഷാവന്‍ ഗണപതി, സീനിയര്‍ പീഡിയാട്രിക് ഫിസിയോ തെറാപ്പിസ്റ്റ് മിനിമറിയം ഐസക്, സ്‌പോര്‍ട്‌സ് ഫിസിയോ തെറാപ്പിസ്റ്റ് നളിന്‍ കോതേരി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day