|    Jul 22 Sat, 2017 10:27 pm
FLASH NEWS

ഭിന്നശേഷിക്കാരനും പിതാവിനും നേരെ ചാരായ സംഘത്തിന്റെ ആക്രമണം

Published : 2nd July 2016 | Posted By: SMR

വടുതല: വികലാഗനും പിതാവിനും നേരെ ചാരായ സംഘത്തിന്റെ ആക്രമണം. പാണാവള്ളി പഞ്ചായത്ത് കളപ്പുരക്കള്‍ അബ്ദു ല്‍ഖാദര്‍(65) വികലാംഗനായ മകന്‍ ഷെമീര്‍(25)എന്നിവരെയാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ വച്ച് ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ ചാരായ സംഘമാണെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. അബ്ദുല്‍ഖാദറിനെയും കുടുംബത്തെയും മുമ്പ് പ്രദേശത്തെ ചാരായ വാറ്റുകാര്‍ നിരന്തരം ശല്യംചെയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനെതിരേ അബ്ദുല്‍ ഖാദര്‍ പൂച്ചാക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നില്‍. വീട്ടിലെത്തിയ പ്രദേശവാസിയായ ചാരായ വാറ്റുകാരന്‍ ഇരുമ്പ് പാരക്കും മറ്റും തങ്ങളെ ആക്രമിച്ചതായി ഇരുവരും പോലിസിന് മെഴി നല്‍കി. അബ്ദുല്‍ഖാദറിന്റെ നെഞ്ചിനും കാലിനും ഗുരുതര പരിക്ക് പറ്റി. ഇരുവരും അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്. പൂച്ചാക്കല്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക