|    Dec 13 Thu, 2018 6:46 pm
FLASH NEWS
Home   >  Kerala   >  

ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവം: കസബ എസ്‌ഐയെ രക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

Published : 30th December 2017 | Posted By: mi.ptk

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച കസബ എസ്‌ഐഎ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ടൗണ്‍ പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ എസ്‌ഐയുടെ പേരില്ലെന്നാണ് ആരോപണം.

കണ്ടാലറിയാവുന്ന പോലീസുകാര്‍ എന്നുമാത്രമാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.പോലീസിന് മൊഴി നല്‍കിയപ്പോള്‍ കസബ എസ്‌ഐ തങ്ങളെ മര്‍ദ്ദിച്ചുവെന്ന കാര്യം വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ എഫ്‌ഐആറില്‍ എസ്‌ഐയുടെ പേരില്ലെന്ന് മര്‍ദ്ദനത്തിനിരയായ ജാസ്മിന്‍ പറഞ്ഞു.
സാക്ഷരത മിഷന്റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോല്‍സവത്തിന് എത്തിയ ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് പോലിസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കൈയിലും മുതുകിലും കാലിലും ലാത്തികൊണ്ട് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. മിഠായിത്തെരുവിലൂടെ നടക്കുകയായിരുന്ന ഇവരെ പോലിസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.  മര്‍ദ്ദനം സഹിക്കവയ്യാതെ ഞങ്ങള്‍ മരിച്ചു പോവും; ഇനിയും മര്‍ദ്ദിക്കരുതേ എന്നു കരഞ്ഞു പറഞ്ഞപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ മരിച്ചുപോവുന്നതാണ് നല്ലത്’എന്നുപറഞ്ഞുകൊണ്ടാണ് പോലിസ് മര്‍ദ്ദനം തുടര്‍ന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss