|    Mar 24 Fri, 2017 11:41 am
FLASH NEWS

ഭിന്നതയും വാക്കേറ്റവും; ജനതാദള്‍(യു) നേതൃയോഗം അലങ്കോലപ്പെട്ടു

Published : 19th August 2016 | Posted By: SMR

തൊടുപുഴ: ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് ജില്ലാ പ്രസിഡന്റ് അടക്കമുളള നേതാക്കള്‍ പാര്‍ട്ടി വിട്ട സാഹചര്യത്തിലും കോട്ടം സംഭവിച്ചിട്ടില്ലെന്ന്  തെളിയിക്കാന്‍ വിളിച്ചു ചേര്‍ത്ത ജനതാദള്‍(യു) നേതൃയോഗം അലങ്കോലപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ ചാവറ പങ്കെടുത്ത യോഗമാണ് ബഹളത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്ന് ഇതിന് ശേഷം പ്രസ് ക്ലബില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി.കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ മോഹനന്‍, കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി ബിജു ചേലമല, നിയോജക മണ്ഡലം പ്രസിഡന്റുമാരായ അന്ത്രു അടിമാലി, ജയിസ് പാലപ്പുറം തുടങ്ങിയവര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതായി വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു. 35 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 22 പേരും 3000ത്തോളം പ്രവര്‍ത്തകരും ഒപ്പമുളളതായി അവര്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പുറമെ യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ എ വി ഖാലിദും കൂട്ടരും ജനതാദള്‍ (എസ്)ലേക്കും മാറിയിരുന്നു.ഇതേ തുടര്‍ന്നാണ് ഇന്നലെ പെന്‍ഷന്‍ ഭവനില്‍ പാര്‍ട്ടി ജില്ലാ നേതൃയോഗം വിളിച്ചു കൂട്ടിയത്. 15ല്‍ താഴെ പേര്‍ മാത്രമാണ് യോഗത്തിനെത്തിയതെന്നറിയുന്നു.യോഗം തുടങ്ങിയപ്പോള്‍ തന്നെ അംഗങ്ങള്‍ ഇരുചേരിയായി തിരിഞ്ഞ് വാക്കേറ്റം തുടങ്ങി. പാര്‍ട്ടി വിട്ട ജില്ലാ പ്രസിഡന്റിനെ അനുകൂലിക്കുന്നവരാണ് യോഗം സംഘടനാവിരുദ്ധമാണെന്നാരോപിച്ച് ബഹളം വെച്ചത്. ഒടുവില്‍ യോഗം തുടരാനാകാതെ അവസാനിപ്പിക്കുകയായിരുന്നു.2.30ന് നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം രണ്ടു മണിയോടെ പ്രസ് ക്ലബിലെത്തി റദ്ദാക്കുകയും ചെയ്തു.
അതേ സമയം സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിന് ശേഷം തുടര്‍നടപടികള്‍ മതിയെന്ന് തീരുമാനിച്ച് യോഗം പിരിയുകയായിരുന്നെന്നും വാര്‍ത്താ സമ്മേളനം ഇക്കാരണത്താലാണ് റദ്ദാക്കിയതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ചാവറ അറിയിച്ചു. 38 അംഗങ്ങള്‍ നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നെന്ന് മുഖ്യസംഘാടകനായ ജില്ലാ സെക്രട്ടി അനൂപ് ഫ്രാന്‍സിസ് അവകാശപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റുമാരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. രാവിലെ തൊടുപുഴക്ക് വരും വഴി പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് പരീതുകണ്ണിന് അപകടത്തില്‍ പരിക്കേറ്റു. ഇതു മൂലം വാര്‍ത്താ സമ്മേളനം മാറ്റിവെക്കുകയായിരുന്നെന്നും അനൂപ് പറഞ്ഞു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക