|    Feb 20 Mon, 2017 12:05 pm
FLASH NEWS

ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ലാതാക്കല്‍: കരടു ബില്ല് തയ്യാറെന്ന് കേന്ദ്രം

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭിക്ഷാടനം ക്രിമിനല്‍ കുറ്റകൃത്യമല്ലാതാക്കുന്നതിനും യാചകരെയും ഭവനരഹിതരെയും പുനരധിവസിപ്പിക്കുന്നതിനും കരടു ബില്ല് തയ്യാറാണെന്ന് കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. തലസ്ഥാന നഗരിയിലെ യാചകര്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കുന്നതിനെതിരേയും യാചന കുറ്റകൃത്യമാക്കരുതെന്ന് ആവശ്യപ്പെട്ടും സമര്‍പ്പിച്ച രണ്ടു പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാരുകള്‍ ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് തയ്യാറാക്കിയ കരടു ബില്ലിന്റെ പകര്‍പ്പ് ഹരജിക്കാരായ ഹര്‍ഷ് മന്ദര്‍, കര്‍ണിക, സാനി എന്നിവര്‍ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. അഗതികള്‍ക്കും യാചകര്‍ക്കും സംരക്ഷണവും മറ്റു സേവനങ്ങളും നല്‍കാന്‍ വേണ്ടി തയ്യാറാക്കിയ ബില്ലിന്റെ കരട് ചര്‍ച്ചചെയ്യാന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളുടെ യോഗം അടുത്തിടെ നടന്നുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക