|    Jan 19 Fri, 2018 11:15 pm
FLASH NEWS

ഭിക്ഷാടകനായ അന്ധ വയോധികന്റെ പണം കവര്‍ന്നു

Published : 21st March 2016 | Posted By: SMR

ചാവക്കാട്: തെരുവില്‍ ഭിക്ഷയാചിച്ച് കഴിയുന്ന അന്ധനായ വയോധികന്റെ പണം കവര്‍ന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പണം തിരിച്ചു കിട്ടി. കവര്‍ച്ച നടത്തിയയാള്‍ രക്ഷപ്പെട്ടു.
ചാവക്കാട് സെന്ററിലെ കട വരാന്തയില്‍ കിടക്കുകയായിരുന്ന മുഹമ്മദിന്റെ പോക്കറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ പണം കവര്‍ന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭിക്ഷയാചിച്ചു കഴിയുന്ന മുഹമ്മദ് വര്‍ഷങ്ങളായി ചാവക്കാട് നഗരത്തിലെ കട വരാന്തയിലാണ് ഉറങ്ങാറുള്ളത്. ഭിക്ഷ യാചിച്ചു കിട്ടുന്ന പണം ബാഗിലാക്കി അരയില്‍ സൂക്ഷിക്കുകയും ചെയ്യും.
ചായ കുടിക്കുന്നതിനും മറ്റുമായി പോക്കറ്റില്‍ സൂക്ഷിച്ച തുകയാണ് മോഷ്ടാവ് കവര്‍ന്നത്. ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയ യുവാക്കള്‍ നിരീക്ഷിച്ചപ്പോഴാണ് മുഹമ്മദിന്റെ പോക്കറ്റില്‍ നിന്നും പണമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സ്ഥലത്തെത്തി മോഷ്ടാവിനെ പിടികൂടി ചോദ്യം ചെയ്തു.
ഇതിനിടെ മുഹമ്മദ് എഴുന്നേറ്റ് തന്റെ പോക്കറ്റില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പറഞ്ഞു. തുടര്‍ന്ന് യുവാക്കള്‍ മോഷ്ടാവിനെ പരിശോധിച്ചതോടെ പണം കണ്ടെത്തി. ഇത് പിന്നീട് മുഹമ്മദിന് തിരിച്ചു നല്‍കുകയും ചെയ്തു. ഇതേസമയം മോഷ്ടാവ് രക്ഷപ്പെട്ടു. ഇതിനു മുമ്പും ഇത്തരത്തില്‍ തന്റെ പണം കവര്‍ച്ച നടത്താന്‍ ശ്രമം നടന്നിരുന്നതായി മുഹമ്മദ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day