|    Dec 17 Sun, 2017 3:43 pm
FLASH NEWS

ഭാഷാവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ അറബി അധ്യാപകര്‍ സമരത്തിലേക്ക്

Published : 25th August 2016 | Posted By: SMR

കോഴിക്കോട്: സര്‍ക്കാരിന്റ ഭാഷാ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സമരത്തിലേക്ക്. ഭാഷാ അധ്യാപകരെ നിരാശരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടാവുന്നതെന്ന് കോഴിക്കോട് ശിക്ഷക് സദനില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. ഭാഷാ അധ്യാപകര്‍ക്ക് പ്രധാനധ്യാപക സ്ഥാനക്കയറ്റം യാഥാര്‍ഥ്യമാക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി റദ്ദ് ചെയ്തിരിക്കുകയാണ്. വിവിധ സമിതികളില്‍ നിന്നു ഭാഷാധ്യാപകരുടെ പ്രതിനിധികളെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. അക്കാദമിക തലം രാഷ്ട്രീയവല്‍ക്കരിക്കുന്നത് അറബി പഠനത്തിന്റെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുമെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. സമരത്തിന്റെ ഭാഗമായി ഈ മാസം 28ന് എഇഒ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. കണ്‍വന്‍ഷന്‍ എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ പാണ്ടികശാല, മനയത്ത് ചന്ദ്രന്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, നജീബ് കാന്തപുരം, എന്‍ കെ അബൂബക്കര്‍, ശംസുദ്ധീന്‍ തിരൂര്‍ക്കാട്, സി അബ്ദുല്‍ അസീസ്,പി കെ സി മുഹമ്മദ്, സന്തോഷ്‌കുമാര്‍, കെ അബ്ദുറഹ്മാന്‍,കെ കെ ജബ്ബാര്‍ മാസ്റ്റര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss