|    Oct 22 Mon, 2018 6:35 pm
FLASH NEWS

ഭാഷാധ്യാപക പരിശീലനം: വിവാദ കേന്ദ്ര ഉത്തരവ് പിന്‍വലിക്കണം: കെഎഎംഎ

Published : 15th September 2017 | Posted By: fsq

 

കൊല്ലം: സര്‍വ്വീസിലിരിക്കുന്ന പരിശീലനം ലഭിച്ചിട്ടില്ലാത്ത ഭാഷാധ്യാപകര്‍ രണ്ട് വര്‍ഷത്തിനകം പരിശീലനം നേടിയിട്ടില്ലെങ്കില്‍ പിരിച്ചുവിടണമെന്നുള്ള കേന്ദ്ര നിയമം ഭാഷാധ്യാപകരോടുള്ള വെല്ലുവിളിയാണെന്നും വിവാദ അധ്യാപക ദ്രോഹ ഉത്തരവ് പിന്‍വലിക്കണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെഎഎംഎ) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.കേരള വിദ്യാഭ്യാസ ചട്ട പ്രകാരം എല്‍പി, യുപി വിഭാഗങ്ങളിലെ അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി അധ്യാപകര്‍ക്ക് പരിശീലനം ആവശ്യമില്ല. പുതിയ കേന്ദ്ര ഉത്തരവില്‍ പറയുന്നത് 2019 മാര്‍ച്ച് 31ന് മുമ്പ് മുഴുവന്‍ അധ്യാപകരും അധ്യാപക പരിശീലന യോഗ്യതയോ തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണമെന്നാണ്. സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരെ ബാധിക്കുന്ന പ്രശ്‌നമാണിത്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം വര്‍ഷങ്ങളായി സേവനം ചെയ്യുന്ന അധ്യാപകരോടാണ് സര്‍വ്വീസിന്റെ അവസാന കാലയളവില്‍ പരിശീലനം നേടമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപാധി വെയ്ക്കുന്നത്. അല്ലാത്ത പക്ഷം പെന്‍ഷനു പോലും അര്‍ഹതയില്ലാത്ത വിധം പിരിച്ചുവിടുമെന്നുള്ള കരിനിയമവും, വെല്ലുവിളിയുമാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മുവേിദ്യാഭ്യാസ മന്ത്രിമാരോടും വിദ്യാഭ്യാസ വിദഗ്ദ്ധന്‍മാരോടും അധ്യാപക സംഘടനകളോടും ആലോചിച്ച് തീരുമാനമെടുക്കാതെ അധ്യാപക ദ്രോഹ ഉത്തരവ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഉത്തരവ് മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എഎ ജാഫര്‍ തൃശൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇടവം ഖാലിദ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പിപി ഫിറോസ്, എം തമീമുദ്ദീന്‍, ഹിഷാമുദ്ദീന്‍, സലാഹുദ്ദീന്‍, നിഹാസ്, അനസ്, ഹംസ, ഉമര്‍ മുള്ളൂര്‍ക്കര, മുസ്തഫ വയനാട്, അബ്ദുല്‍ മജീദ്, ലൈലാബീവി, സുമയ്യാ തങ്ങള്‍, നബീല്‍, ഷെബീര്‍, അന്‍വര്‍, കെ കെ എസ് തങ്ങള്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss