|    Jun 25 Mon, 2018 7:41 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സൗഹൃദ കൂട്ടായ്മയുമായി ഓണാഘോഷം

Published : 16th September 2016 | Posted By: SMR

പൈവളിഗെ (കാസര്‍കോഡ്): ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സൗഹൃദ കൂട്ടായ്മയൊരുക്കി ഓണം ആഘോഷിച്ചത് വേറിട്ട അനുഭവമായി. സുബ്ബയ്യക്കട്ട കൂടാല്‍മേര്‍ക്കള എല്‍പി സ്‌കൂളില്‍ ഇന്നലെ രാവിലെ കര്‍ണാടക ജ്ഞാനപദപരിഷത്ത് കേരള യൂനിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തോടനുബന്ധിച്ച് കര്‍ണാടക കുടകിലെ നൃത്തരൂപങ്ങളായ ഉമ്മത്താടി, ബോളക്കാട്, കോളാട്ട്, തുളുഭാഷയുടെ നൃത്തങ്ങള്‍, പഴയ പാട്ടുകള്‍ എന്നിവ അരങ്ങേറിയത് കാണികള്‍ക്ക് നവ്യാനുഭവമായി.
കര്‍ണാടക കുടക് സാഹിത്യ അക്കാദമി, കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി, സുബ്ബയ്യക്കട്ട കന്നഡ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി കര്‍ണാടക ആരോഗ്യമന്ത്രി കെ ആര്‍ രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കര്‍ണാടക ജ്ഞാനപദ കേരള യൂനിറ്റ് പ്രസിഡന്റ് കേശവപ്രസാദ് നാണിഹിത്തിലു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss