|    Nov 20 Tue, 2018 9:02 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ഭാവനയില്‍ ഗവേഷണം

Published : 5th November 2018 | Posted By: kasim kzm

അക്കാദമികഗൗരവം കൂടുതലുള്ള പ്രസിദ്ധീകരണങ്ങളില്‍ പ്രബന്ധങ്ങള്‍ വെളിച്ചം കാണുന്നത് മിക്ക സര്‍വകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക്് ഉദ്യോഗക്കയറ്റത്തിനും ശമ്പളവര്‍ധനയ്ക്കും ഉപകരിക്കും. അതുകൊണ്ടുതന്നെ പല ഗവേഷകരും പ്രബന്ധങ്ങള്‍ തട്ടിക്കൂട്ടുന്നതിനാണ് ശ്രദ്ധകൊടുക്കാറ്. ഇന്ത്യയില്‍ യുജിസി അംഗീകാരമുള്ള പല പ്രസിദ്ധീകരണങ്ങളും കാശു പിടുങ്ങുന്ന സ്ഥാപനങ്ങളാണ് എന്ന വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്.
1996ല്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഫിസിസിസ്റ്റായ അലന്‍ സോകലാണ് ഇത്തരം പ്രസിദ്ധീകരണങ്ങളുടെ നാട്യങ്ങള്‍ അനാവരണം ചെയ്തത്. ശുദ്ധ അസംബന്ധമായ, നടക്കാത്ത ഒരു ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സോകല്‍ സാങ്കേതികസംജ്ഞകളാല്‍ നിബിഡമായ ഒരു പ്രബന്ധം അയച്ചുകൊടുത്ത് സോഷ്യല്‍ ടെക്‌സ്റ്റ് എന്ന മാഗസിനെ കബളിപ്പിക്കുകയായിരുന്നു.
ഈയിടെ നായ്ക്കള്‍ക്കിടയില്‍ ലിംഗവിവേചനമുണ്ടെന്നു ‘തെളിയിക്കുന്ന’ ഒരു നിബന്ധം തയ്യാറാക്കി ഒരു പ്രസിദ്ധീകരണത്തിന് അയച്ചുകൊണ്ടാണ് മറ്റൊരു കൂട്ടര്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടുവന്നത്. മാഗസിന്‍ അവരുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ അവരുടെ പഠനമുണ്ടായിരുന്നു.
സാമൂഹ്യശാസ്ത്ര ഗവേഷണം എത്രമാത്രം അര്‍ഥശൂന്യമായിരിക്കുന്നു എന്നു തെളിയിക്കാന്‍ മൂന്നു മിടുക്കന്‍മാരാണ് ഈ പണി ഒപ്പിച്ചത്. നിബന്ധം രചിച്ച ഹെലന്‍ വിന്‍സന്‍ എന്ന പേരടക്കം എല്ലാം ഭാവനാകല്‍പിതമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss