ഭാര്യ റിബല്‍; ഭര്‍ത്താവ് പുറത്തായി
Published : 31st October 2015 | Posted By: SMR
കാലടി: കാഞ്ഞൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ സിപിഎം ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ റിബലായി മല്‍സരിക്കുന്ന ഭാര്യയെ പിന്‍വലിക്കാനാവാതെ വന്നതിനാല്‍ ഭര്‍ത്താവിനെ പാര്‍ട്ടി ഒഴിവാക്കി.
എല്‍ഡിഎഫിലും യുഡിഎഫിലും മാറിമാറിനിന്ന് വിജയിച്ചിട്ടുള്ള സലീമയാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. ഇപ്പോള്‍ സിപിഎം ചേരിയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇവര്‍ പിന്മാറാന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയംഗത്വമുള്ള ഭര്‍ത്താവ് സുബൈറിനെതിരേ നടപടിവന്നത്. കൂട്ടുകുടുംബാദികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. എന്നാല്‍ പാര്‍ട്ടിയുമായുണ്ടായ ചില അഭിപ്രായ വിത്യാസത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ചേരുകയുമായിരുന്നു.
കുറച്ചുകാലങ്ങള്‍ക്കുശേഷം തിരികെ പോവുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് എല്‍ഡിഎഫ് സീറ്റ് നല്‍കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ദമ്പതിമാര്‍ അത് ലഭിക്കാതായപ്പോഴാണ് വിമതയായി രംഗത്തുവന്നത്.
ഇവിടെ കോണ്‍ഗ്രസില്‍നിന്ന് ജമീല സുബൈറും സിപിഎമ്മില്‍നിന്ന് ഐഷ ജമാലുമാണ് മല്‍സരത്തിനുള്ളത്. ബിജെപിക്കും സ്ഥാനാര്‍ഥിയുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.