|    Oct 17 Tue, 2017 9:50 am

ഭാര്യ ബന്ധുക്കള്‍ കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി

Published : 7th August 2017 | Posted By: fsq

 

കരുനാഗപ്പള്ളി: കുഞ്ഞിനെ കാണാന്‍ പിതാവിനെ അനുവദിക്കാതെ ഭാര്യ ബന്ധുക്കള്‍ കള്ള കേസ്സില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി.——കൊട്ടുകാട് മുള്ളിയില്‍ കിഴക്കതില്‍ അന്‍വര്‍ഷ (30) ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അന്‍വര്‍ഷായുടെ ഭാര്യ ഇടക്കുളങ്ങര, പാലമുറ്റം വീട്ടില്‍ ഇര്‍ഷാന(26) രണ്ടാഴ്ച മുന്‍പ് ചങ്ങന്‍കുളങ്ങരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചിരുന്നു. വിവരം അറിഞ്ഞ് അന്‍വര്‍ഷായും ബന്ധുക്കളും കുട്ടിയെ കാണാന്‍ ചെല്ലുകയുണ്ടായി. ഇര്‍ഷാനയുടെ ബന്ധുക്കള്‍ കുഞ്ഞിനെ കാണാന്‍ അനുവദിക്കാതെ ചിലവിന് കൊടുക്കുന്നില്ലായെന്നും പറഞ്ഞ് വാക്കേറ്റം ഉണ്ടാവുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അന്‍വര്‍ഷായേയും ബന്ധുക്കളേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര ഫയര്‍ഫോഴ്‌സ് ജീവനക്കാരനായ അന്‍വര്‍ഷ ഇത് സംബന്ധിച്ച് ചവറ, കരുനാഗപ്പള്ളി ഓച്ചിറ പോലിസ് സ്‌റ്റേഷനുകളില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു.——ഇതിന്റെ വൈരാഗ്യമെന്നോണം ഭാര്യയുടെ ബന്ധുക്കള്‍ തന്നെ കള്ള കേസ്സില്‍ കുടുക്കാന്‍ശ്രമിക്കുന്നതായി പരാതി ഉയരുന്നത്. പല പ്രാവിശ്യവും കുഞ്ഞിനെ കാണാന്‍ ചെന്നപ്പോള്‍ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാവ്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക