|    Jul 24 Mon, 2017 10:23 pm
FLASH NEWS

ഭാര്യ കള്ളക്കേസില്‍ കുടുക്കിയെന്ന്‌ ; മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Published : 14th July 2017 | Posted By: fsq

 

തൊടുപുഴ: 200 അടി ഉയരത്തിലുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകള്‍ അധികൃതരെയും പ്രദേശവാസികളെയും മുള്‍ മുനയില്‍ നിര്‍ത്തി. മറയൂര്‍ പട്ടംകോളനി സ്വദേശി സഞ്ചു എന്ന് വിളിക്കുന്ന ശശികുമര്‍(33) ആണ് ബാബു നഗര്‍ ജങ്ഷനില്‍ ഉള്ള ടവറില്‍ ഇന്നലെ 11.30ഓടെ കയറിയത്. പോലിസുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയും ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ എത്തിയ തന്നോട് അപമര്യാദയായി പെരുമാറിയെന്നും മര്‍ദ്ദിച്ചെന്നും സഞ്ചു വിളിച്ച് പറയുന്നുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ്, വില്ലേജ് ഓഫിസര്‍ ജോര്‍ജ്ജ് പൗലോസ്, അഡീഷണല്‍ എസ്‌ഐമാരായ കെ സണ്ണിച്ചന്‍, പ്രകാശ്, റ്റി കെ രാജന്‍ എഎസ്‌ഐ എംഎം ഹാഷിം എന്നിവര്‍ സ്ഥലത്തെത്തി അനുനയിപ്പിക്കുവാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. ഉയരത്തില്‍ നില്‍ക്കെ കൈവിട്ടും ചാടാന്‍ ശ്രമിച്ചും ജനങ്ങളില്‍ ഭീതി പടര്‍ത്തി. മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ടവറിന് ഉയരം കൂടിയതിനാല്‍ അനുനയിപ്പിച്ച് താഴെയിറക്കുവാനെ കഴിയൂ എന്ന് അധികൃതര്‍ക്ക് ബോദ്ധ്യപ്പെട്ടു. ചെറുമഴ എത്തിയിട്ടും നല്ല കാറ്റടിച്ചിട്ടും യുവാവ് വഴങ്ങിയില്ല. മദ്യപിച്ചിട്ടാണ് ടവറില്‍ കയറിയതെന്നും ചാടുന്നതിന് മുന്‍പ് മദ്യം കഴിക്കാന്‍ കരുതിയിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. വഴങ്ങാതെ വന്നപ്പോള്‍ അധികൃതര്‍ തടിച്ചു കൂടിയ ജനത്തെ പൂര്‍ണ്ണമായും സ്ഥലത്തു നിന്ന് ഒഴിവാക്കി. സഞ്ചുവിന്റെ പരാതികള്‍ പരിഹരിക്കാമെന്നും നിയമ പരമായി നടപടികള്‍ ഒന്നും സ്വീകരിക്കുകയില്ല എന്നും വില്ലേജ് ഓഫിസറും, പഞ്ചായത്ത് പ്രസിഡ ന്റും, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഉറപ്പിന്‍ മേല്‍ 2.30 ഓടെ ഇയാള്‍ സ്വയം താഴെ ഇറങ്ങി. ഭാര്യയുമായി പിണങ്ങി കഴിയുകയാണു സഞ്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക