|    Oct 24 Wed, 2018 9:08 am
FLASH NEWS

ഭാര്യാമാതാവിനെ ടോര്‍ച്ച് കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ പ്രതി അറസ്റ്റില്‍

Published : 14th September 2017 | Posted By: fsq

 

കോതമംഗലം: മദ്യലഹരിയില്‍ ഭാര്യാമാതാവിനെ ടോര്‍ച്ചു കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച പ്രതിയെ ഊന്നുകല്‍ പോലിസ് അറസ്റ്റു ചെയ്തു. നേര്യമംഗലം ഫാം റോഡിന് സമീപം താമസിക്കുന്ന വടക്കേപറമ്പില്‍ മരപ്പട്ടി ബിജു എന്നറിയപ്പെടുന്ന ബിജു(36)വിനെയാണ് എസ്‌ഐ ടി എം സുഫി, എസ്‌സിപിഒ റെക്‌സ്‌പോള്‍, സോമര്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30 ഓടെ മദ്യലഹരിയില്‍ ഭാര്യാവീട്ടിലെത്തി അസഭ്യം പറഞ്ഞപ്പോള്‍ വഴക്ക് പറഞ്ഞ ഭാര്യാമാതാവിനെ കൈയില്‍ ഉണ്ടായിരുന്ന ടോര്‍ച്ച് കൊണ്ട് തലക്കടിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss