|    Nov 22 Wed, 2017 6:35 pm
FLASH NEWS
Home   >  Kerala   >  

ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു: മക്കള്‍ക്കും വെട്ടേറ്റു

Published : 2nd August 2017 | Posted By: shins

മരിച്ച റഫീക്കും ഭാര്യ ജാന്‍സിയും പരിക്കേറ്റ കുട്ടികളും

 

മട്ടാഞ്ചേരി: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കരുവേലിപ്പടി ആര്‍.കെ.പിള്ള റോഡില്‍ സുഹറ മന്‍സിലില്‍ ജാന്‍സി (42) ആണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് പി.കെ. പരീക്കുട്ടി എന്നു വിളിക്കുന്ന റഫീക്കാണ് വീട്ടില്‍ തൂങ്ങി മരിച്ചത്.കഴിഞ്ഞ രാത്രി ഒന്നരയോടെയാണ് സംഭവം. സംഭവം തടയാനെത്തിയ മൂന്നു മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. പതിനാലു വയസ്സുകാരിയടക്കം മൂന്നു മക്കളെയും ഗുരുതര പരിക്കുകളോടെ പോലീസ് എത്തിയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. തോപ്പുംപടി ഫിഷിംങ്ങ് ഹാര്‍ബറിലെ തൊഴിലാളിയാണ് റഫീക്ക്. ഇന്നലെ വൈകിട്ട് ഭാര്യയും ഭര്‍ത്താവും വളരെ സന്തോഷത്തോടെയാണ് വീട്ടിലെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. തറവാട് വിറ്റതിന്റെ നല്ലൊരു ഓഹരി കഴിഞ്ഞ നാലു മാസം മുമ്പാണ് ലഭിച്ചത്. അതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി അറിവില്ലന്നും നാട്ടുകാര്‍ പറയുന്നു. കൊലപാതകം എന്തിനായിരുന്നു എന്ന കാര്യം വ്യക്തമല്ല. തോപ്പുംപടി പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം അരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക