|    Jul 28 Fri, 2017 8:43 pm
FLASH NEWS

ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്ന്

Published : 11th March 2016 | Posted By: SMR

മഞ്ചേരി: ബംഗാളി സ്വദേശിയായ യുവാവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.
പ്രതിയായ ബംഗാളിലെ ബര്‍ദാന്‍ സ്വദേശി ജിന്നന്‍ ശൈഖ് എന്ന റഹീം ശൈഖ് (26) ഭാര്യയായ ബര്‍ദാന്‍ സ്വദേശിയായ സോണിയ (18)യെയാണ് 2011 മാര്‍ച്ച് 15ന് മണ്ണണ്ണ ഒഴിച്ചു തീ കൊളുത്തിയത്. കോട്ടക്കല്‍ ഒതുക്കുങ്ങലിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായ പൊള്ളലേറ്റ സോണിയ പിന്നീട് കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
ഭാര്യയുമായുള്ള വാക് തര്‍ക്കമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്. കേസില്‍ 31സാക്ഷികളുണ്ട്. ഒന്നു മുതല്‍ എട്ടു വരെയുള്ളവരെ ഇന്നു വിസ്തരിക്കും. സ്ത്രീയുടെ മരണ മൊഴിയുടെ റെക്കോഡും ഹാജരാക്കും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അബ്ദുര്‍റഹ്മാന്‍ കാരാട്ട് ഹാജരാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക