ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു
Published : 14th July 2016 | Posted By: mi.ptk

പൂനെ: പുനെയിലെ ഹിന്ജവാഡി ഏരിയയില്‍ ഗൈനക്കോളജി ഡോക്ടറായ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ബുധനാഴ്ച രാത്രിയാണ് ഐടി ജീവനക്കാരനായ മനോജ് (38)ആണ് തന്റെ മൂന്നാം ഭാര്യയായ അജ്ഞലിയെ ക്ലിനിക്കില്‍ വെടിവച്ച് കൊന്നത്. കുടുംബ കലഹമാണ് കൊലപാതക കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒരാഴ്ച മുമ്പ് 20,000 രൂപയ്ക്ക് തോക്ക് വാങ്ങിയ മനോജ് കുടുംബപ്രശ്നങ്ങള്‍ പറഞ്ഞ് വഴക്കിട്ട ഭാര്യയുടെ നെറ്റിയില്‍ വെടിവെച്ച് കടന്നുകളയുകയായിരുന്നു.
ഒന്നരവയസ്സുള്ള മകനെ തനിച്ചാക്കി കൊലപാതകത്തിന് ശേഷം പൂനെ വിടാന്‍ ശ്രമിച്ച മനോജിനെ പോലീസ് പിടികൂടി.
മനോജിന്റെ മുന്‍ ഭാര്യമാരുടെ മരണവും ദുരൂഹ സാഹചര്യത്തിലുള്ളതായിരുന്നെന്നും ഈ സംഭവത്തോടൊപ്പം അതേക്കുറിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.