|    Oct 19 Fri, 2018 3:06 pm
FLASH NEWS

ഭാര്യയെ ത്വലാഖ് ചൊല്ലിയതായി പറഞ്ഞ് യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചയാള്‍ പോലിസ് പിടിയില്‍

Published : 14th January 2018 | Posted By: kasim kzm

മണ്ണഞ്ചേരി: ഭാര്യയെ ത്വലാക്ക് ചൊല്ലിയതായി പറഞ്ഞ്് വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പുന്നപ്ര പള്ളിവെളി സുധീറിനെയാണ്(40) പോലിസ് പിടികൂടിയത്.
തന്റെ സമ്മതമില്ലാതെ നിലമ്പൂര്‍ സ്വദേശിനിയുമായി ഇയാള്‍ വിവാഹം ഉറപ്പിച്ചുവെന്ന് കാണിച്ച് പൊന്നാട് തിരുവോണ പറമ്പില്‍ നസീമ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുന്നപ്ര പോലിസ് ഇയാളെ പിടികൂടിയത്. പതിനഞ്ചു വര്‍ഷം മുമ്പാണ് ഇയാള്‍ നസീമയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുണ്ട്. ആസ്മയുണ്ടെന്ന് ആരോപിച്ച് ഇയാള്‍ നസീമയെ രണ്ടു വര്‍ഷമായി പൊന്നാട്ടെ വീട്ടില്‍ ആക്കിയിരുന്നു.
ഭാര്യയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചുവെന്ന് ധരിപ്പിച്ചാണ് നിലമ്പൂരിലെ യുവതിയുമായി  അടുപ്പത്തിലാവുന്നത്. പോലിസ് കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പൊന്നാട് പുന്നപ്ര മഹല്ലുകളിലെ ഭാരവാഹികളുടെയും പോലിസിന്റെയും സാനിധ്യത്തില്‍ 10 ലക്ഷം രൂപ നസീമക്ക് നഷ്ടപരിഹാരവും പ്രതിമാസം രണ്ടായിരം രൂപ ജീവനാംശവും നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിട്ടു. തുക ഒരുവര്‍ഷത്തിനകം പൂര്‍ണമായും നല്‍കിയ ശേഷമെ വിവാഹമോചനം നടത്തുകയുള്ളുവെന്നും വേറെ വിവാഹം നടത്തുള്ളുവെന്നും ഇയാള്‍ പോലിസിന് ഉറപ്പുനല്‍കി.
സ്വലാത്ത്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss