|    Jun 22 Fri, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

Published : 26th May 2018 | Posted By: kasim kzm

ചാലക്കുടി: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിനെ ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുല്‍ ഹമീദ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷന് സമീപം മനപ്പടി കണ്ടംകുളത്തി ലൈജു (37) വിനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി യി ല്‍ ചികില്‍സയിലായിരുന്നു. അപകടനില തരണംചെയ്തതായുള്ള റിപോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്റ്റ് നടന്നത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയമായി അന്വേഷിച്ച് കൃത്യത വരുത്തേണ്ടതുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് കൊലപാതകവിവരം അറിയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss