|    Oct 18 Wed, 2017 6:04 am
FLASH NEWS

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍

Published : 2nd February 2016 | Posted By: SMR

കാലടി: ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീവച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. ശെല്‍വരാജ്(45) ആണ് പിടിയിലായത്.
കഴിഞ്ഞ ജനുവരി 24 ന് മദ്യപിച്ചു വീട്ടിലെത്തിയ ശെല്‍വരാജ് ദിവ്യയുമായി വഴക്കിട്ടു. തുടര്‍ന്ന് വീട്ടില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് ദിവ്യയുടെ ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ ദിവ്യയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ 30 ന് മരിച്ചു. തുടര്‍ന്ന് ശെല്‍വരാജിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക