|    Nov 17 Sat, 2018 2:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

Published : 3rd November 2018 | Posted By: kasim kzm

ചാലക്കുടി: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയുടെ സ്വഭാവശുദ്ധിയില്‍ സംശയം തോന്നി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശി കാഞ്ഞിരത്തു പറമ്പില്‍ മുരളി എന്ന മുനീറിനെ(42)യാണ് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഏതാനും വര്‍ഷം മുമ്പ് ജോലി തേടി ചാലക്കുടിയിലെത്തിയതാണ് മുരളി. ഇവിടെ വന്ന് കുറച്ചു നാളുകള്‍ക്കകം പരിയാരം സ്വദേശിനിയെ പരിചയപ്പെടുകയും തുടര്‍ന്ന് മതം മാറി മുനീര്‍ എന്നു പേരു സ്വീകരിച്ച് അവരെ വിവാഹം കഴിക്കുകയുമായിരുന്നു. ഇരുവരും കൊരട്ടിയില്‍ വാടകയ്ക്ക് താമസിച്ചുവരവേ മദ്യത്തിനടിമയായ മുനീര്‍ ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയംതോന്നി അവരെ മര്‍ദിക്കുന്നത് പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മില്‍ കലഹമുണ്ടാവുകയും തുടര്‍ന്ന് മുനീര്‍ കത്തികൊണ്ട് യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവശേഷം ഒളിവില്‍ പോയ മുനീര്‍ ചാലക്കുടിയിലെത്തിയതായി വിവരം ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ബസ് സ്റ്റാന്റുകളും റെയില്‍വേ സ്‌റ്റേഷനുകളും നിരീക്ഷിച്ചു വന്ന പോലിസ് ഇന്നലെ രാവിലെയാണ് ഇയാളെ പിടികൂടിയത്.
ക്രൈം സ്‌ക്വാഡ് എസ്‌ഐ വല്‍സകുമാര്‍, കൊരട്ടി അഡീഷനല്‍ എസ്‌ഐ പി ടി വര്‍ഗീസ്, എഎസ്‌ഐ ജിനു തച്ചേത്ത്, സീനിയര്‍ സിപിഒമാരായ സതീശന്‍ മടപ്പാട്ടില്‍, സി എ ജോബ്, റോയ് പൗലോസ്, പി എം മൂസ, ടി ജി മനോജ്, വി യു സില്‍ജോ, എ യു റെജി, ഷിജോ തോമസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുനീറിനെ റിമാന്‍ഡ് ചെയ്ത് ഇരിങ്ങാലക്കുട സബ്ജയിലിലേക്കയച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss