|    Jun 27 Tue, 2017 12:36 pm
FLASH NEWS

ഭാര്യയുമായി ചാറ്റ് ചെയ്തതിന് യുവാവിനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ഫേസ്ബുക്കില്‍ ഭാര്യയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് തിരൂര്‍ക്കാട് സ്വദേശിയായ യുവാവിനെ അക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. രാത്രിയില്‍ പരിയാപുരം ക്വാറിയിലേക്ക് കൊണ്ടുപോയി ഇരുമ്പ് കമ്പികൊണ്ട് ഇരുകാലുകളും ഇടതുകൈയും തല്ലിയൊടിച്ച കേസിലാണ് ഭര്‍ത്താവടക്കം മൂന്നുപേരെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സിഐ സാജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ ആശിഫ് (23), വലമ്പൂര്‍ സ്വദേശി ആലങ്ങാടന്‍ മുഹമ്മദ് മുഹ്‌സിന്‍ (22), തിരൂര്‍ക്കാട് സ്വദേശി അമ്പലക്കുത്ത് ഫാജിസ് മുഹമ്മദ് (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18നാണു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി ആസിഫിന്റെ ഭാര്യയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതായി ആരോപിച്ച് ആസിഫിന്റെ സുഹൃത്തായ തിരൂര്‍ക്കാട് സ്വദേശി സബീര്‍ എന്നയാളെ ആസിഫും സുഹൃത്തുക്കളായ മുഹ്‌സിന്‍, ഫാജിസ് മുഹമ്മദ്, കണ്ടാലറിയാവുന്ന മറ്റു മൂന്നുപേരും കൂടി രാത്രി കാറില്‍ കയറ്റി പരിയാപുരം ക്രിസ്ത്യന്‍ പള്ളിക്കു സമീപമുള്ള വെട്ടുകല്ല് ക്വാറിയിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. അവശനായ സബീലിനെ പ്രതികളില്‍ ചിലര്‍ തന്നെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിച്ച് ടെറസിനു മുകളില്‍ നിന്നു വീണതാണെന്നു പറയുകയും ചെയ്തു. ഭീഷണിപ്പെടുത്തിയതിനാല്‍ സബീല്‍ വിവരം ആരോടും പറഞ്ഞില്ല. സബീലിന്റെ മൊഴിയില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സിഐ സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്്. പെരിന്തല്‍മണ്ണ സിഐ സാജു കെ എബ്രഹാം, എസ്‌ഐ ജോബിതോമസ്, അഡീഷനല്‍ എസ്‌ഐ നരേന്ദ്രന്‍, എസ്‌സിപിഒ സുകുമാരന്‍ കാരാട്ടില്‍ എന്നിവരാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക