|    Jun 23 Sat, 2018 4:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭാര്യയുടെ സംസ്‌കാരച്ചടങ്ങിനിടെ വയോധികന്‍ മരിച്ചു

Published : 14th February 2018 | Posted By: kasim kzm

അഞ്ചല്‍: തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ഒരേ അസുഖത്തിന് ചികില്‍സയില്‍ കഴിഞ്ഞ ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു.പുത്തയം മരുതിവിള വീട്ടില്‍ കെ.കരുണാകരന്‍ (68) ഭാര്യ ശിങ്കാരി ( 65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതയനുഭവപ്പെട്ട കരുണാകരന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയെക്കത്തിയിരുന്നു. ഷുഗര്‍ കൂടിയതിനാല്‍ കരുണാകരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിയധികൃതര്‍ നിര്‍ദേശിച്ചു.  അപ്പോഴേയ്ക്കും ശിങ്കാരിയ്ക്കും ഷുഗര്‍ വര്‍ധിച്ചതിനാല്‍ അവരേയും മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചു. ഇരുവരുടേയും ആഗ്രഹപ്രകാരം  ആശുപത്രിയില്‍ അടുത്തടുത്ത കിടക്കകളിലാണ് ഇരുവരേയും  കിടത്തിയിരുന്നത്. ചികില്‍സ തുടരവേ, ഇന്നലെ രാവിലെ 7.30 ഓടെ ശിങ്കാരി മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടന്നുവരവേ കരുണാകരനും മരിച്ചതായി ആശുപത്രിയില്‍ നിന്നും അറിയിപ്പ് ലഭിച്ചു. ഇരുവരേയും അടുത്തടുത്ത ചിതകളില്‍ സംസ്‌കരിച്ചു. കോട്ടുക്കല്‍ കൃഷിഫാമിലെ തൊഴിലാളിയായിരുന്നു കരുണാകരന്‍. മക്കള്‍: കെ ബാബു, കെ തമ്പി, പരേതനായ കെ മണി. മരുമകള്‍: ജിജിമോള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss