|    Jul 27 Thu, 2017 12:18 am
FLASH NEWS
Home   >  News now   >  

ഭാര്യയുടെ താക്കീതിന് നൈജീരിയന്‍ പ്രസിഡന്റിന്റെ മറുപടി;സ്ത്രീകളുടെ സ്ഥാനം അടുക്കളയില്‍

Published : 15th October 2016 | Posted By: mi.ptk

nigeria-president

ബര്‍ലിന്‍:ഭരണം ശരിയല്ലെങ്കില്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന ഭാര്യയുടെ ഭീഷണിക്ക് മറുപടിയുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. സ്ത്രീകളുടെ സ്ഥാനം അടുക്കളയിലാണെന്നാണ് ബുഹാരി ഇതിനെതിരെ പ്രതികരിച്ചത്.
ഏത് പാര്‍ട്ടിയിലാണ് തന്റെ ഭാര്യ എന്നറിയില്ലെന്നും എന്നാല്‍ ഒന്ന് തനിക്കറിയാം, വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പുമുറിയുമാണെന്നാണ് ബുഹാരി പറഞ്ഞത്. ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍ സന്നിഹിതയായിരുന്ന ചടങ്ങില്‍ വച്ചാണ് ബുഹാരി ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.
ബര്‍ലിനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കഴിഞ്ഞദിവസം തന്റെ ഭാര്യ ഐഷ ബുഹാരി നടത്തിയ പ്രസ്താവനക്കെതിരെ തുറന്നടിച്ചത്. തനിക്ക് ഭാര്യ ഐഷയേക്കാളും പ്രതിപക്ഷാംഗങ്ങളെക്കാളും അറിവുണ്ടെന്നും ബുഹാരി പത്രസമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക