|    Feb 21 Tue, 2017 5:45 pm
FLASH NEWS

ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കെ പുഴയില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

Published : 6th November 2016 | Posted By: SMR

മൂവാറ്റുപുഴ: ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കെ പുഴയില്‍ ചാടിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് നാല് മണിയോടെ മൂവാറ്റുപുഴ ലതാ പലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ മുറിക്കല്ല് പള്ളികുന്നേല്‍ സിജോ(26)നെയാണ് ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്. ഭാര്യയും കുഞ്ഞുമായി ഓട്ടോയില്‍ വരികയായിരുന്ന സിജോ പാലത്തില്‍ എത്തിയശേഷം ഓട്ടോ നിറുത്തിയിട്ടശേഷം പെട്ടന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഭാര്യയുടെയും കുഞ്ഞിന്റെയും കരച്ചില്‍ കേട്ട പുഴയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതോടെ ഫയര്‍ഫോഴ്‌സിലെ ഡ്രൈവര്‍ കെ കെ ബിജുവും ഹോംഗാര്‍ഡ് ബെന്നി ജോര്‍ജും പുഴയിലേക്ക് എടുത്ത് ചാടി വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്ന സിജോയെ രക്ഷപ്പെടുത്തുകയായിരുന്നു. മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന്  സിജോയുടെ ജീവന്‍ രക്ഷിക്കാനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക