|    Feb 26 Mon, 2018 3:09 am
FLASH NEWS
Home   >  National   >  

ഭാര്യയടക്കം 5 പേരെ യുവാവ് തല്ലിക്കൊന്നു

Published : 14th May 2017 | Posted By: shins


റായ്പൂര്‍:കുടുംബതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയും അവരുടെ മാതാപിതാക്കളുമടക്കം അഞ്ചുപേരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. സഞ്ജയ് മാഞ്ചി (38) എന്നയാളാണ് കൊലപാതകം നടത്തിയത്. മന്‍മതി (35), പിതാവ് ഗുതല്‍ (60), മാതാവ് റോപ്‌നി (55), ബന്ധുക്കളായ പിയാസോ (60), മംഗള്‍(60) എന്നിവരാണ് മരിച്ചത്. ഭാര്യാസഹോദരിയുമായി പ്രണയത്തിലായിരുന്ന മാഞ്ചി ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ഭാര്യാസഹോദരിയുടെ കൂടെ അടുത്ത ഗ്രാമത്തില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍. കഴിഞ്ഞദിവസം ഭാര്യാഗൃഹത്തിലെത്തിയ ഇയാളും ബന്ധുക്കളുമായി വാക് തര്‍ക്കമുണ്ടായി. ഇതിനിടെ ഇയാള്‍ അഞ്ചുപേരെയും വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. മൂന്നുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മാഞ്ചിക്കുവേണ്ടി പോലിസ് തിരച്ചില്‍ നടത്തിവരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss