|    Aug 20 Sun, 2017 7:06 pm
FLASH NEWS

ഭാര്യപിതാവിനെ കൊലപ്പെടുത്തിയ കേസ്: യുവാവിന് ജീവപര്യന്തം കഠിനതടവ്

Published : 27th October 2016 | Posted By: SMR

ഇരിങ്ങാലക്കുട: ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവ്. എടവിലങ്ങ് കാര കാതിയാളം സ്വദേശി പോളാക്കുളത്ത് വീട്ടില്‍ സുനിലിനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി ജി ഗോപകുമാര്‍ ശിക്ഷിച്ചത്. 50,000 രൂപ പിഴയും അടയ്ക്കണം. ഇയാളുടെ സഹോദരന്‍ സുധിയെ ഒരു മാസം തടവിനും ആയിരം രൂപ പഴിയടക്കാനും കോടതി ശിക്ഷിച്ചു. 2012 നവംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂര്‍ എസ്എന്‍പുരം സ്വദേശി ഐനിപ്പുള്ളി ബാബുവിനെയാണ് സുനില്‍ കുത്തി കൊലപ്പെടുത്തിയത്. മകളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടയിലാണ്  ബാബുവിന് കുത്തേറ്റത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.സജി റാഫേല്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക