|    Jun 24 Sun, 2018 4:43 pm
FLASH NEWS

ഭാരത സംസ്‌കാരത്തിന്റെ അകക്കാമ്പാണ് മതേതരത്വത്തില്‍: ജെ മേഴ്‌സിക്കുട്ടിയമ്മ

Published : 23rd January 2017 | Posted By: fsq

 

ശൂരനാട്:എന്തൊക്കെ വിവാദങ്ങള്‍ ഉയര്‍ന്നു വന്നാലും ഭാരത സംസ്‌കാരത്തിന്റെ അകക്കാമ്പ് മതേതരത്വത്തില്‍ അധിഷ്ഠിതമാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആനയടി നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരു ഉല്‍സവത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅവര്‍. ജതിമത ഭേദമെന്യേ സര്‍വരും ക്ഷേത്രോല്‍സവങ്ങളില്‍ ഒത്തുചേരുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തില്‍ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ഭരണ സമിതി പ്രസിഡന്റ് വി വേണുഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു.  ക്ഷേത്രം സെക്രട്ടറി വിജയന്‍ ചെറുകര സംസാരിച്ചു. നരസിംഹ ജ്യോതി പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര താരം മനോജ് കെ ജയന് കൊടിക്കുന്നില്‍ സുരേഷ് എം പി സമ്മാനിച്ചു. ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, ശൂരനാട് രാജശേഖരന്‍, എം ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുമ ടീച്ചര്‍, പ്രഫ. വൈക്കം വേണു ഗോപാല്‍, അഖില്‍ കാര്‍ത്തികേയന്‍, പി രമ്യ, ബിനുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss