|    Jan 19 Thu, 2017 4:29 pm
FLASH NEWS

ഭാരത് മാതാ കീ ജയ് വിളിക്കുന്നതല്ല ജനാധിപത്യം – എസ്ഡിപിഐ

Published : 18th March 2016 | Posted By: sdq

sdpi

ന്യൂഡല്‍ഹി: ജനാധിപത്യ ബോധത്തെ ആധുനികവത്കരിക്കാന്‍ ഇന്ത്യയിലെ വര്‍ഗീയ വിരുദ്ധ ചേരികള്‍ തയാറാവണമെന്ന് എസ്ഡിപിഐ. ‘ഭാരത് മാതാ കീ ജയ്’ പോലെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതല്ല ജനാധിപത്യം. വൈകാരികമായ മുദ്രാവാക്യങ്ങളില്‍ ദേശീയതയെ ഒതുക്കാനുള്ള ശ്രമം തടയേണ്ടതാണ്്. വര്‍ഗീയ ശക്തികളും ന്യൂനപക്ഷങ്ങളില്‍ നിന്ന് ചിലരും പ്രസക്തമല്ലാത്ത വിവാദങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടിയുടെ നാഷനല്‍ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പ്രസിഡന്റ് എ. സഈദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍ അഹ്മദ്, ദഹ്‌ലാന്‍ ബാഖവി, ഇ.അബൂബക്കര്‍, പ്രഫ. പി.കോയ, അഡ്വ. കെ.എം. അഷ്‌റഫ്, എം. നിജാം, മുഹിയുദ്ദീന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീ രാജസ്ഥാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ സ്വാഗതം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 615 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക