|    Oct 18 Wed, 2017 4:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭാരത് മാതാ കീ ജയ്വിളിച്ചില്ല ; മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി

Published : 10th August 2017 | Posted By: fsq

 

പട്‌ന: ഭാരത് മാതാ കീ ജയ് എന്ന് ഉരുവിടാത്തതിന് മാധ്യമ പ്രവര്‍ത്തകരോട്  രോഷം പ്രകടിപ്പിച്ച്് ബിഹാറിലെ ബിജെപി മന്ത്രി വിനോദ് കുമാര്‍ സിങ്. ബിജെപിയുടെ സങ്കല്‍പ് സമ്മേളന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, മന്ത്രിയുടെ വികാര പ്രകടനത്തില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മന്ത്രി ഖേദം പ്രകടിപ്പിച്ചു. പരിപാടിക്കിടെ ഭാരത് മാതാ കീ ജയ് എന്ന് മന്ത്രി പറഞ്ഞപ്പോള്‍ പത്രപ്രവര്‍ത്തകര്‍ പലരും ഇത് ഏറ്റു ചൊല്ലിയില്ല. ഇതില്‍ ക്ഷുഭിതനായ മന്ത്രി നിങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളവരാണോ എന്ന് ചോദിച്ച് ക്ഷുഭിതനാവുകയായിരുന്നു. എന്നാല്‍, നിത്യാനന്ദ് റായ് മന്ത്രിയുടെ അഭിപ്രായത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ നാവു പിഴച്ചതാണെന്ന് പറഞ്ഞ് മന്ത്രി പ്രശ്‌നത്തില്‍ നിന്ന് തടിയൂരുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക