|    Aug 21 Tue, 2018 12:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഭാരത് പെട്രോളിയം റിഫൈനറിയില്‍ അഗ്നിബാധ; 43 പേര്‍ക്ക് പരിക്ക്

Published : 9th August 2018 | Posted By: kasim kzm

മുംബൈ: ഭാരത് പെട്രോളിയം റിഫൈനറിയില്‍ ഉണ്ടായ അഗ്നിബാധയില്‍ 43 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ മുംബൈയിലെ ചെമ്പൂരിലുള്ള റിഫൈനറിയില്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് തീപ്പിടിത്തമുണ്ടായത്. ഒമ്പത് അഗ്നിരക്ഷാ യന്ത്രങ്ങളും റിഫൈനറിയിലെ അഗ്നിരക്ഷാ സംഘവുമാണ് തീ നിയന്ത്രണാധീനമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. റിഫൈനറിക്കകത്തെ ചൂടും സമ്മര്‍ദവും മൂലം രക്ഷാപ്രവര്‍ത്തനം ക്ലേശകരമായിരുന്നു. റിഫൈനറി പരിസരത്ത് വന്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി നാട്ടുകാരനായ സന്തോഷ് ആധാര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss