|    Jul 16 Mon, 2018 10:18 am
Home   >  Todays Paper  >  Page 5  >  

ഭാരത് ആശുപത്രി : സമരം നടത്തിയ നഴ്‌സുമാരെ പിരിച്ചുവിട്ടു

Published : 26th September 2017 | Posted By: fsq

 

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം നടത്തുന്ന എല്ലാ നഴ്‌സുമാരെയും പിരിച്ചുവിട്ടു. സമരം ഒത്തുതീര്‍പ്പാക്കുന്നതിനു ഹൈക്കോടതി നടത്തിയ മധ്യസ്ഥശ്രമത്തിനിടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. കരാര്‍ കാലാവധി നീട്ടാത്ത അഞ്ച് നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ കഴിഞ്ഞ മാസം 7നു സമരം തുടങ്ങിയത്. സമരം 50 ദിവസം പിന്നിടുമ്പോഴാണ് സമരത്തിനിറങ്ങിയ എല്ലാവരെയും പിരിച്ചുവിട്ടത്. ആശുപത്രിക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചവരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. സമരം ആശുപത്രിക്കു മുന്നില്‍ നിന്നു തിരുനക്കര പഴയ പോലിസ് ഗ്രൗണ്ടിനു മുന്നിലേക്കു മാറ്റി. സമരം കൂടുതല്‍ ശക്തമാക്കുന്നതിനാണ് യുഎന്‍എയുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ തീരുമാനം. സമരത്തിന് ഇറങ്ങിയ 60 നഴ്‌സുമാരെയാണ് ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss