ഭാരതപ്പൂഴയില് കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മരിച്ചു
Published : 29th November 2015 | Posted By: swapna en

തൃശ്ശൂര്‍: ഭാരതപ്പൂഴയില് കുളിക്കാനിറങ്ങിയ മൂന്നു കൂട്ടികള്‍ മരിച്ചു. കാച്ചിവെട്ടൂര് പ്രദേശത്തെ ആദര്‍ശ് (14), മെഹ്ബൂബ് (14), നിയാസ് (14)എന്നീ കുട്ടികളാണ് മരിച്ചത്. ദേശമംഗലം സ്കൂളിലെ കുട്ടികളാണ്. ട്യൂഷന് കഴിഞ്ഞ് മടങ്ങവെ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കയത്തില്‍പ്പെട്ട ആദര്‍ശിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നിയാസും മെഹ്ബുബും ഒഴുക്കില്‍പ്പെട്ടത്. ഏറെ നേരത്തെ തിരച്ചിലിന് ശേഷം മൃതദേഹങ്ങള്‍ കണ്ടെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.